തളിപ്പറമ്പ് : കണ്ണൂർ റവന്യൂ ജില്ലാതല അറബിക് അധ്യാപക ഫെസ്റ്റ് നാളെ തളിപ്പറമ്പ് വ്യാപാര ഭവനിൽ നടക്കും. തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ എജുക്കേഷൻ ഓഫിസർ ഇൻചാർജ് കെ. മനോജ് അധ്യക്ഷനാകും. ജില്ലാ മുസ്ലിംവി ദ്യാഭ്യാസ ഇൻസ്പെക്ടർ കെ.എ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തും. എ.പി ബഷീർ, കെ.പി ഷറഫുദ്ദീൻ സംസാരിക്കും. 16 ഇനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരത്തിൽ 15 ഉപജില്ലകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർഥികൾ മാറ്റുരയ്ക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി കെ.അബ്ദുസ്സലാം, സബ്ജില്ലാ സെക്ര ട്ടറി സി.എ ഹസൈനാർ എന്നിവർ അറിയിച്ചു.
നാലു വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. ഓരോ മത്സരത്തിന്റെ അവതരണ ക്രമം താഴെ.
0 Comments