കമ്പിൽ : തളിപ്പറമ്പ് സൗത്ത് ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിൻ്റെ നേതൃത്വത്തിൽ കമ്പിൽ മാപ്പിള HSS ൽ നടന്ന ഏകദിന അധ്യാപക ശില്പശാലയും യാത്രയയപ്പും കലോത്സവ വിജയികൾക്കുള്ള അനുമോദനവും എ.ഇ.ഒ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. നസീർ മാസ്റ്റർ അധ്യക്ഷനും അനീസ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. 30 വർഷത്തെ സർവ്വീസിന് ശേഷം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന മുഹമ്മദ് മാഷിനുള്ള സ്‌നേഹോപഹാരം എ.ഇ.ഒ വിതരണം ചെയ്തു. കമ്പിൽ മാപ്പിള HSS പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ പൊന്നാട അണിയിച്ചു. ജില്ലാ സംസ്ഥാന അറബിക് കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോ എഇഒ വിതരണം ചെയ്തു. ഹബീബ് തങ്ങൾ, ശുക്കൂർ കണ്ടക്കൈ, നാസർ മാസ്റ്റർ, മജീദ് മാസ്റ്റർ, ഷമീറ ടീച്ചർ, റഹീമ ടീച്ചർ, ഹബീബ് മാസ്റ്റർ, ലബീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, ബിച്ചി കോയ മാസ്റ്റർ, കാദർ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, മുബഷിർ എന്നിവർ ആശംസ പ്രസംഗം നടത്തി.
0 Comments